വിദ്യാഭ്യാസ പരിപാടികള്‍

വിദ്യാഭ്യാസ പരിപാടികള്‍

 

പട്ടികജാതി വികസന വകുപ്പിന്‍െറ പ്രധാന മേഖല വിദ്യാഭ്യാസപുരോഗതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഒരു സമൂഹം ശാശ്വതമായി വളരുകയുള്ളു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസപദ്ധതികള്‍ നടപ്പിലാക്കിവരുന്നത്.

1. നഴ്സറി സ്കൂളുകള്‍

പട്ടികജാതി കോളനികളിലും സങ്കേതങ്ങളിലുമായി സംസ്ഥാനത്തൊട്ടാകെ 86നഴ്സറി സ്കൂളുകള്‍ വകുപ്പ് നടത്തിവരുന്നു. പ്രതിദിന ഫീഡിംഗ് ചാര്‍ജ്ജും യൂണിഫോമും അടങ്ങുന്ന പഠന സാമഗ്രികളും നല്‍കുന്നു. എല്‍.കെ.ജി, യു.കെ.ജി  സമ്പ്രദായം. ഓരോ കുട്ടിക്കും 30/-രൂപ പ്രതിദിന ഫീഡിംഗ് ചാര്‍ജ്,  യൂണിഫോമിന് 600/- രൂപ, 190/- രൂപ ലംപ്സംഗ്രാന്‍റ് എന്നിവ നല്‍കുന്നു. ഓരോ നഴ്സറി സ്കൂളിലും 30കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു. ഇതില്‍ പൊതുവിഭാഗത്തില്‍നിന്നും 25%വരെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്.

2. പ്രീമെട്രിക് വിദ്യാഭ്യാസം (10-ാം ക്ലാസ് വരെ)

    സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍,സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍എയ്ഡഡ് സ്കൂളിലും പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയന വര്‍ഷം ആരംഭിച്ച്15ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലേക്ക് നല്‍കുന്നു.  2019-20മുതല്‍        ഇതിനായി ഈ-ഗ്രാന്‍റ്സ് സൈറ്റ് ഉപയോഗിക്കുന്നു.

a) ലംപ്സംഗ്രാന്‍റ് നിരക്ക് -

                നഴ്സറി സ്കൂള്‍ (വകുപ്പിന്‍റെ നഴ്സറി സ്കൂളുകള്‍ മാത്രം)-190/- രൂപ

                1മുതല്‍ 4വരെ     -    320/- രൂപ

                5മുതല്‍ 7വരെ     -    630/- രൂപ

                8മുതല്‍ 10വരെ    -    940/- രൂപ

                ഒരു വര്‍ഷം തോറ്റവര്‍ക്ക് പകുതി തുക.

b) സ്റ്റൈപന്‍റ്

വേടന്‍,  നായാടി, അരുന്ധതിയാര്‍/ചക്കിലിയന്‍,കള്ളാടി എന്നീ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്ന നിരക്കില്‍ പ്രതിമാസ സ്റ്റൈപന്‍റ് നല്‍കുന്നു.

                1മുതല്‍ 4വരെ      -    130/-  രൂപ

                5മുതല്‍ 7വരെ          -    160/-   രൂപ

                8മുതല്‍ 10വരെ     -   190/-  രൂപ

c) 9,10ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (കേന്ദ്രആവിഷ്കൃതപദ്ധതി)

    9,10ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപന്‍റും ഗ്രാന്‍റും നല്‍കിവരുന്ന പദ്ധതി.

 

നിരക്കുകള്‍

ഹോസ്റ്റലേഴ്സ്

ഡേസ്കോളര്‍

സ്കോളര്‍ഷിപ്പ് (പ്രതിമാസം)           

525

225

ബുക്ക് ഗ്രാന്‍റ്

1000

750

d)അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ് റീ ഇംബേഴ്സ്മെന്‍റ്.

അംഗീകൃത അണ്‍  എയ്ഡഡ് സ്കൂളുകളില്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ഫീസ് റീ ഇംബേഴ്സ് ചെയ്തു നല്‍കുന്നു.നിരക്ക്- എല്‍.പി, യു.പി-ട്യൂഷന്‍ ഫീസ്-1000/ രൂപ

സ്പെഷ്യല്‍ ഫീസ്- 333/- രൂപ

ഹൈസ്കൂള്‍ട്യൂഷന്‍ ഫീസ് 1500/- രൂപ

സ്പെഷ്യല്‍ ഫീസ്- 500/- രൂപ

 

വിദ്യാര്‍ത്ഥികളുടെ ക്ലാസ്സ് തിരിച്ചുള്ള പട്ടികജാതി /മറ്റര്‍ഹ വിഭാഗ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി, ഫീസ് നിരക്ക് രേഖപ്പെടുത്തി ഡി. ഇ. ഒ/ എ. ഇ ഒ മേലൊപ്പ് ചാര്‍ത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഒരു             അദ്ധ്യയന വര്‍ഷത്തെ തുക അടുത്ത വര്‍ഷം റീ-ഇംബേഴ്സ് ചെയ്തു നല്‍കുന്നതാണ്.

3. പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം (10-ാംക്ലാസിനു ശേഷം)

a) ലംപ്സംഗ്രാന്‍റും സ്റ്റെപ്പന്‍റും

                പ്ലസ് ടു, VHSE,                                    -   1130/- രൂപ

                ഡിഗ്രി, തത്തുല്യകോഴ്സുകള്‍             -   1190/-രൂപ

                പി. ജി, തത്തുല്യകോഴ്സുകള്‍          -   1570/- രൂപ

പ്രൊഫഷണല്‍ കോഴ്സുകള്‍                            - ( 440മുതല്‍ 3130രൂപ വരെ കോഴ്സ്                             

                                                                                    അനുസരിച്ച്)

സ്റ്റൈപ്പന്‍റ് നിരക്ക്

8കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക്          - 630/- രൂപ

8കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്തു വരുന്നവര്‍ക്ക്    - 750/ രൂപ

നിലവില്‍ ടി ആനുകൂല്യം  ഇ- ഗ്രാന്‍റ്സ് 3.0സോഫ്റ്റ് വെയര്‍ മുഖേന ട്രെഷറി വഴി ബില്‍ മാറി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നു. അപേക്ഷകള്‍ വിദ്യാഭ്യാസ         വര്‍ഷാരംഭത്തില്‍ അക്ഷയ  കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ ലൈന്‍ ആയി സ്ഥാപന മേധാവിക്കു          സമര്‍പ്പിക്കണം. തുടര്‍ന്ന് അവയുടെ ഒറിജിനല്‍ സ്ഥാപന മേധാവി ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. ജാതി,  വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,എസ്.എസ്.എല്‍. സി ബുക്കിന്‍െറ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത   തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ           സഹിതമാണ് അപേക്ഷ  സ്ഥാപന മേധാവി ജില്ലാ ആഫീസര്‍ക്ക് നല്‍കേണ്ടത്.

b) പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍

പോസ്റ്റ് മെട്രിക് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് 19ഹോസ്റ്റലുകള്‍ വകുപ്പ് നേരിട്ട് നടത്തുന്നു. പട്ടിക അനുബന്ധമായി ചേര്‍ക്കുന്നു. അന്തേവാസികള്‍ക്ക് ഭക്ഷണത്തിനായി പ്രതിമാസം ഒരാള്‍ക്ക് 2875/- രൂപ ചെലവഴിക്കുന്നു. കൂടാതെ ഓണം, ക്രിസ്മസ് അവധിക്കാലങ്ങളില്‍ വീട്ടില്‍ പോയി വരുന്നതിന് യാത്രാബത്തയും നല്‍കുന്നു. പോക്കറ്റ് മണിയായി 190/- രൂപ നല്‍കുന്നു. ഹോസ്റ്റലില്‍ കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യം, ലൈബ്രറി എന്നിവ ലഭ്യമാണ്. സര്‍ക്കാര്‍ കോളേജ്, ഹോസ്റ്റലുകള്‍,അംഗീകൃത എയ്ഡഡ് കോളേജ് ഹോസ്റ്റലുകള്‍,സ്വാശ്രയ കോളേജുകളിലെ അംഗീകൃത ഹോസ്റ്റലുകള്‍ എന്നിവയില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യം നല്‍കുന്നു.    

c) താമസ ഭക്ഷണ ചെലവ്

(i) ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത ഫ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക്

പ്രതിമാസം 1,500/- രൂപ നല്‍കുന്നു.

(ii) സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് താമസ-ഭക്ഷണ ചെലവിനായി പ്രതിമാസം 4,500/ രൂപ വരെ നല്‍കുന്നു.

(iii) സര്‍ക്കാര്‍/എയിഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ സ്ഥാപനത്തിന്‍റെ ഹോസ്റ്റലിലോ അംഗീകൃത ഹോസ്റ്റലിലുകളിലോ താമസിക്കുന്നതിന് താമസ ഭക്ഷണ ചെലവിനായി പ്രതിമാസം 3500രൂപ വരെ നല്‍കുന്നു.

d) പ്രൈവറ്റ് അക്കോമഡേഷന്‍

വകുപ്പിന്‍റെ ഹോസ്റ്റലിലോ, സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളിലോ, മറ്റ് പ്രൈവറ്റ് ഹോസ്റ്റലുകളിലോ പ്രവേശനം ലഭിക്കാത്ത വകുപ്പിന്‍റെ ധനസഹായത്തോടെ വിവിധ കോഴ്സുകള്‍ക്കു പഠി ക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2017- 18സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിമാസം പരമാവധി 4500രൂപ എന്ന ക്രമത്തില്‍ 10മാസത്തേക്ക് ആനുകൂല്യം അനുവദിക്കുന്നു.  ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

e) പ്രത്യേക പ്രോത്സാഹന സമ്മാനം

വിവിധ വാര്‍ഷിക പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. നിരക്ക് ചുവടെ

 കോഴ്സ്                                          ഫസ്റ്റ് ക്ലാസ് / ഗ്രേഡ്                ഡിസ്റ്റിംഗ്ഷന്‍/ഗ്രേഡ്

എസ്.എസ്.എല്‍.സി                         1,500                                         2,500

പ്ലസ് ടു, റ്റി.റ്റി.സി, ഡിപ്ലോമ            2,500                                       5,000

ഡിഗ്രി                                               3,500                                         7,500

പി.ജി മറ്റ് പ്രൊഫഷണല്‍

കോഴ്സുകള്‍                                   5,000                                         10,000

ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകളുടെ ബാങ്ക് പാസ്ബുക്കിന്‍റെ പകര്‍പ്പ് എന്നിവ സഹിതം പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.

f) റാങ്ക് ജേതാക്കള്‍ക്ക് സ്വര്‍ണ്ണ മെഡല്‍

മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ റാങ്ക് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കുന്നു. പ്ലസ് ടു, എസ്.എസ്.എല്‍.സി, THSLC, THSS, VHSE പരീക്ഷകളില്‍ എല്ലാ വിഷയത്തിനു എ പ്ലസ് ഗ്രേഡ് നേടുന്ന   പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അര പവന്‍ സ്വര്‍ണ്ണ നാണയം നല്‍കി അനുമോദിക്കുന്നു.

g) സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സില്‍  പഠിക്കുന്നവര്‍ക്ക് ആനുകൂല്യം

 

വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍,യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ മെരിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ഫീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നതോടൊപ്പം  ലംപ്സംഗ്രാന്‍റ്, സ്റ്റൈപ്പന്‍റ് എന്നിവയും നല്‍കുന്നു. അപേക്ഷ ഓണ്‍ ലൈനായി അക്ഷയകേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുക, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒറിജിനല്‍ അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക്         നല്‍കണം.  ആനുകൂല്യങ്ങള്‍ ഇ-ഗ്രാന്‍റ്സ് ബാങ്ക് മുഖേന നല്‍കുന്നു.

 

h) എഞ്ചിനീയറിംഗ്/ മെഡിക്കല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് പ്രാഥമികചെലവിന് ഗ്രാന്‍റ്

 

എഞ്ചിനീയറിംഗ്/ മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് പ്രാഥമിക ചെലവുകള്‍ക്ക് തുക അനുവദിക്കുന്നു. നിരക്ക്

മെഡിക്കല്‍- 10,000/- എഞ്ചിനീയറിംഗ്- 5,000/-

അഡ്മിഷന്‍ നേടിയത് സംബന്ധിച്ച രേഖ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ ജില്ലാ പട്ടിക  ജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കണം. വരുമാന പരിധി 1.00.000/- രൂപ

i) പ്രൈമറി /സെക്കന്‍ററി എഡ്യൂക്കേഷന്‍ എയിഡ്

1മുതല്‍ 8വരെ ക്ലാസ്സുകളില്‍ സര്‍ക്കാര്‍/ എയിഡഡ് സ്കൂളുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം , ബാഗ്, കുട  എന്നിവ വാങ്ങുന്നതിന് പഠന പ്രോത്സാഹനത്തിനായി 2000/- രൂപ പ്രൈമറി / സെക്കന്‍റി എഡ്യൂക്കേഷന്‍ എയിഡായി നല്‍കുന്നു.

j) ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

                പട്ടികജാതി വികസന വകുപ്പില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം നല്‍കുന്ന ബി.ടെക്, എം.ടെക്, എം.സി.എ, പോളിടെക്നിക്ക്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ,് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് , എം.എസ്.സി. ഇലക്ട്രോണിക്സ്,           എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി ആന്‍റ് എ .എച്ച്, ബി ആര്‍ക്ക്, എം.ഫില്‍,പി.എച്ച്.ഡി എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി 25,000/- വരെ ധനസഹായം അനുവദിക്കുന്നു.

k) സ്റ്റെതസ്കോപ്പ്  വിതരണം

                1-ാം വര്‍ഷ എം.ബി.ബി.എസ് , ബി.ഡി.എസ് വിദ്യാര്‍ത്ഥികള്‍ക്ക്  സ്റ്റെതസ്കോപ്പ് വാങ്ങുന്നതിന് ധനസഹായമായി 5800/- രൂപ നല്‍കുന്നു.

l) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പ്

                ഇഗ്രാന്‍റ്സിന് അര്‍ഹതയില്ലാത്തതും, 2,50,000/- രൂപവരെ വരുമാനമുള്ള പട്ടികജാതി

കുടുംബത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിക്ക് പോസ്റ്റ് മെട്രിക് തലത്തില്‍ കേരളത്തിനകത്തും പുറത്തും അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി. ഇതിനായുളള        അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

m) ഈവനിംഗ് കോഴ്സ് പഠിക്കുന്നവര്‍ക്ക് ധനസഹായം

സര്‍ക്കാര്‍,സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഈവനിംഗ് കോഴ്സ് പഠിക്കുന്നതിന് കോഴ്സ് ഫീസ് അനുവദിക്കുന്നു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അസ്സല്‍ അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കണം.

n) വിദൂര വിദ്യാഭ്യാസത്തിനുള്ള സഹായം.

യൂണിവേഴ്സിറ്റികളുടെ കറസ്പോണ്ടന്‍സ് കോഴ്സില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് അനുവദിക്കുന്നു.

o) സംസ്ഥാനത്തിനു പുറത്ത് പഠനം നടത്തുന്നവര്‍ക്കുള്ള ആനുകൂല്യം

കേരളത്തില്‍ ഇല്ലാത്ത കോഴ്സുകള്‍ക്ക് സംസ്ഥാനത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിലും, സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും മെറിറ്റ്/ റിസര്‍വേഷന്‍ സീറ്റില്‍ പ്രവേശനം         നേടിയിട്ടുള്ള പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം  നല്‍കുന്നു.

ജോലി സംബന്ധമായി കേരളത്തിന് പുറത്ത് താല്ക്കാലികമായി താമസം ആക്കിയിട്ടുള്ള പട്ടികജാതി വിഭാഗക്കാരുടെ മക്കള്‍ക്ക് സാധാരണ കോഴ്സുകള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നു. അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ,നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപന മേധാവി വഴി ബന്ധപ്പെട്ട ജില്ലകളിലെ അസിസ്റ്റന്‍റ് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കണം

p) ഭാരതത്തിന് വെളിയില്‍ പഠിക്കുന്നവര്‍ക്കുള്ള ധനസഹായം

                2017ഒക്ടോബര്‍ മുതല്‍ വിദേശ പഠനത്തിന് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ,സ്കോളര്‍ഷിപ്പ് ഡയറക്ടറേറ്റ് തലത്തില്‍അനുവദിക്കുന്നതാണ്.

ഇതിനായുളള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം പട്ടികജാതി വികസന ഡയറക്ടര്‍ക്ക് നല്‍കണം.  ഈ പദ്ധതിപ്രകാരം അനുവദിക്കുന്ന പരമാവധി തുക 25,00,000/- രൂപയാണ്.                                                                                                         

q) പാരലല്‍ കോളേജ്  പഠനത്തിനുള്ള ധനസഹായം

സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്ലസ്ടു, ഡിഗ്രി, പി. ജി, കോഴ്സുകളില്‍ പ്രവേശനം      ലഭിക്കാത്ത പട്ടിക ജാതി/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് റഗുലര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ നിരക്കില്‍ ലംപ്സം ഗ്രാന്‍റ്, സ്റെറപ്പന്‍റ് എന്നിവ          അനുവദിക്കുന്നു. കൂടാതെ ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ്  എന്നിവ നല്‍കുന്നു. അപേക്ഷ,

ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിട്ടും  അഡ്മിഷന്‍ ലഭിച്ചിട്ടില്ല എന്ന സാക്ഷ്യ പത്രം, വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക                                                                                                                       

4) ബിരൂദ/ബിരുദാനന്തര ബിരുദ കലാകോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന പരിശീലനോപകരണങ്ങള്‍/ഉപാധികള്‍ വാങ്ങുന്നതിന് ധനസഹായം

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന കലാവിഷയ കോഴ്സുകള്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്  അവരുടെ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍/ ആടയാഭരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു.

 

വിലാസം

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്
നന്ദാവനം, വികാസ്ഭവന്‍.പി.ഒ
തിരുവനന്തപുരം - 695033
 
Ph: 0471 2737100

Visitors Counter

2794837
Today
All days
1212
2794837