നിയമാധിഷ്ഠിത സേവനങ്ങള്‍

1. 1995 ലെ പൗരാവകാശ സംരക്ഷണ നിയമം

   പട്ടിക ജാതിക്കാരുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊട്ടുകൂടായ്മ അടക്കമുള്ള അനാചരണങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിനും പൗരവകാശ സംരക്ഷണ നിയമപ്രകാരം തുക ചെലവഴിക്കുന്നു. പട്ടികജാതിക്കാരെ സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകളില്‍           മികച്ചവയ്ക്ക് അവാര്‍ഡ്,  മികച്ച ദളിത് സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് എന്നിവ ഈനിയമത്തിന്‍െറ ഭാഗമായി നല്‍കുന്നു. മിശ്ര വിവാഹിതര്‍ക്ക് ധനസഹായം നല്കുന്ന പദ്ധതി ടി നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ചെയ്തു വരുന്നു.

2. 1989 ലെ അതിക്രമം തടയല്‍ നിയമം

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17-ല്‍ പറയുന്ന ڇഅയീഹശശേീി ീള ൗിീൗരേവമയശഹശ്യേڈ(തൊട്ടുകൂടായ്മ നിര്‍ത്തലാക്കല്‍) എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യന്‍ പാര്‍ലമെന്‍റ് 11-09-1989-ല്‍ പാസ്സാക്കി 10-01-1990 മുതല്‍ നിലവില്‍വന്ന നിയമമാണ് പട്ടികജാതി/പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17-ല്‍ പറയുന്ന Untouchability” is abolished and its practice in any form is forbidden. The enforcement of any disability arising out of “Untouchability” shall be an offence punishable in accordance with law.അതായത് തൊട്ടുകൂടായ്മ നിര്‍ത്തലാക്കുകയും അതിന്‍റെ ഏതു രൂപത്തിലും ഉള്ള ആചരണം വിലക്കുകയും ചെയ്തിരിക്കുന്നു. തൊട്ടുകൂടായ്മയില്‍ നിന്നും ഉളവാകുന്ന ഏതെങ്കിലും അവശത നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റമായിരിക്കുന്നതാണ്.

ഇന്ത്യയില്‍ ജമ്മുകാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. നിയമത്തിന്‍റെ രവമുലേൃ കക ആര്‍ട്ടിക്കിള്‍ 3-ല്‍ കുറ്റകരമായ അതിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തിന്‍റെ പ്രധാനപ്പെട്ട പ്രത്യേകതകളാണ്.

1.   ഇന്ത്യന്‍ പീനല്‍ കോഡ്, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്നിവയില്‍ പറയാത്തതും എന്നാല്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു.

2.   അതിക്രമങ്ങള്‍ ഓരോന്നും തരം തിരിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നു.

3.   ഓരോ അതിക്രമത്തിനും നല്‍കേണ്ട കര്‍ശന ശിക്ഷകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കിയിരിക്കുന്നു.

4.   നിയമം പരിരക്ഷിക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ അവരും ശിക്ഷാര്‍ഹരായിരിക്കും.

5.   വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി കാലവിളംമ്പം കൂടാതെ നിയമനടപടികള്‍ സ്വീകരിക്കുന്നതിലേയ്ക്ക് പ്രത്യേക കോടതികള്‍ രൂപീകരിക്കും.

6.   എല്ലാ പ്രത്യേക കോടതികളിലും പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുവാന്‍ നിയമം അനുശാസിക്കുന്നു.

 

7.   പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തടയുന്നു. 

8.   അതിക്രമത്തിനിരയാകുന്നവര്‍ക്ക് ആശ്വാസവും പുനരധിവാസവും ഉറപ്പാക്കുന്നു.

9.   ഗുരുതരമായ അതിക്രമത്തിന് ഇരയാകുന്നവര്‍ക്കോ, അവരുടെ ആശ്രിതര്‍ക്കോ സര്‍ക്കാരിലോ,

    സര്‍ക്കാരിന്‍റെ കീഴിയുള്ള സ്ഥാപനത്തിലോ ജോലി ഉറപ്പാക്കുന്നു.

10.  നിയമത്തിന്‍റെ പരിരക്ഷയ്ക്കും നടത്തിപ്പിനുമായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും                       മോണിറ്ററിംഗ് സംവിധാനം.

മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ള ഉന്നതതല വിജിലന്‍സ് ആന്‍റ് മോണിറ്ററിംഗ് കമ്മിറ്റി 6 മാസത്തിലൊരിക്കല്‍ കൂടി ഈ നിയമനടത്തിപ്പിനെ വിശദമായി പരിശോധിക്കുന്നു. ഈ പരിശോധനയില്‍ അതിക്രമത്തിന് ഇരയായവര്‍ക്ക് നല്‍കുന്ന സഹായവും അവരുടെ പുനരധിവാസവും ചര്‍ച്ചചെയ്യുന്നതോടൊപ്പംതന്നെ കേസ് നടത്തിപ്പിന്‍റെ പുരോഗതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവും സ്വീകരിച്ച നടപടികളും വിശദമായി വിലയിരുത്തുന്നു. അതോടൊപ്പം തന്നെ ഈ  നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളും അവയില്‍ കൈക്കൊണ്ടിട്ടുള്ള നടപടികളും പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ക്കുവേണ്ടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു.

ഈ കമ്മിറ്റിയില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗം, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പു മന്ത്രിമാര്‍,  പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എം.പി.മാര്‍,എം.എല്‍.എ മാര്‍,സംസ്ഥാന ചീഫ്സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പി, ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന്‍റെ ഡയറക്ടറോ അല്ലെങ്കില്‍ ഡെപ്യൂട്ടി ഡയറക്ടറോ എന്നിവര്‍ അംഗങ്ങളും പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ സെക്രട്ടറി കണ്‍വീനറുമാണ്.

ജില്ലാ മജിസ്ട്രേട്ടുമാര്‍ (ജില്ലാ കളക്ടര്‍മാര്‍) അദ്ധ്യക്ഷനായുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി 3 മാസത്തില്‍ ഒരിക്കല്‍ യോഗം ചേരണം. അതാതു ജില്ലകളിലെ ഈ നിയമവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പാണ് അവിടെ പരിശോധിക്കപ്പെടുന്നത്. ജില്ലാ മജിസ്ട്രേട്ടുമാര്‍ രൂപികരിക്കുന്ന ഈ കമ്മിറ്റിയില്‍ അതാതു ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള

എം.പിമാരും എം.എല്‍.എ.മാരും കൂടാതെ പോലീസ് സൂപ്രണ്ട്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മൂന്ന് സീനിയര്‍ ഗസറ്റഡ് ഓഫീസര്‍മാര്‍,പട്ടികജാതി/പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളില്‍ നിന്നും 5-ല്‍ കൂടാത്ത അംഗങ്ങള്‍,പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ നോണ്‍ ഗവണ്‍മെന്‍റ് ഓര്‍ഗനൈസേഷനുകളില്‍ നിന്ന് 3-ല്‍ കൂടാത്ത അംഗങ്ങള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസറായിരിക്കും ഈ കമ്മിറ്റിയുടെ കണ്‍വീനര്‍.

ഈ നിയമത്തിന്‍റെ നടപ്പാക്കലുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനവും വാര്‍ഷിക റിപ്പോര്‍ട്ട് ജൂലൈ ഒന്നിനുമുന്‍പായിത്തന്നെ കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിലെ ഈ Ministry of Social Justice & Empowermentഈ റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടെയും മേശപ്പുറത്ത് വയ്ക്കുകയും ചെയ്യുന്നുണ്ട്.

അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് അല്ലെങ്കില്‍ ആശ്രിതര്‍ക്ക് ഓരോന്നിനും ലഭിക്കേണ്ട        സാമ്പത്തിക ആനുകൂല്യം എത്രയാണെന്നും അത് ഏത് ഘട്ടത്തിലാണ് നല്‍കേണ്ടതെന്നും 

വ്യക്തമായി ഈ നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. നേരത്തേ 90,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 1,00,000- രൂപയായും 75,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 85,000/- രൂപയായും, 1,80,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 2,00,000/- രൂപയായും, 3,75,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 4,25,000/- രൂപയായും, 7,50,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 8,25,000/- രൂപയായും വര്‍ദ്ധിപ്പിച്ചുകൊണ്ട്  14-04-2016മുതല്‍ പ്രാബല്യത്തില്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അന്വേഷണത്തിനോ, ഹിയറിംഗിനോ, വിചാരണയ്ക്കോ ആയി താമസസ്ഥലത്തിനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോള്‍ അതിക്രമത്തിന് ഇരയാകുന്നവര്‍ക്കും ആശ്രിതര്‍ക്കും സാക്ഷികള്‍ക്കും അനുവദനീയമായ യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ഇത് എങ്ങിനെയൊക്കെയാണ് ലഭിക്കുന്നത് എന്നതിനെ സംബന്ധിച്ച് ചട്ടം 11-ല്‍ വ്യക്തമായി   പറയുന്നു.

ഈ നിയമപ്രകാരം എടുക്കുന്ന കേസുകളില്‍ അന്വേഷണം നടത്തേണ്ടത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസില്‍ കുറയാത്ത റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കണം. ടി ഉദ്യോഗസ്ഥന്‍ ഇത്തരം കേസുകള്‍ക്ക് മുന്തിയ പരിഗണന നല്‍കി 60ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് റിപ്പോര്‍ട്ട് പ്രത്യേക കോടതിയിലോ ഈ കേസുകള്‍ക്ക് മാത്രമായുളള പ്രത്യേക കോടതിയിലോ നല്‍കണം.

കേരളത്തില്‍ എല്ലാ ജില്ലാ സെഷന്‍സ് കോടതികളും ഈ കേസുകള്‍ക്കുള്ള പ്രത്യേക കോടതികളായി പരിഗണിക്കപ്പെടുന്നതിനു പുറമെ കല്‍പ്പറ്റയിലും മഞ്ചേരിയിലും മണ്ണാര്‍ക്കാട്ടും കൊട്ടാരക്കരയിലും പി.ഒ.എ ആക്റ്റ് പ്രകാരമുളള കേസുകള്‍ക്കുമാത്രമായി  പ്രത്യേക കോടതികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയുണ്ടായി. ഇതുകൂടാതെ മറ്റുചില ജില്ലകളിലും പുതുതായി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു. 3എസ്.എം.എസ്. യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു  വരുന്നു. ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് നടപ്പിലാക്കിവരുന്നു. പോലീസ് ആസ്ഥാനത്ത്  ഐ.ജി.മാര്‍,എസ്.പി.മാര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്ത് ഇത്തരം കേസുകളുടെ നടത്തിപ്പിലെ പുരോഗതി ഡി.ജി.പിയും അവലോകനം നടത്തുന്നു.

ഇതിനെല്ലാം പുറമേ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പുസെക്രട്ടറിയെ നോഡല്‍                     ഓഫീസറായി നോമിനേറ്റ് ചെയ്തുകൊണ്ട് ജില്ലാ മജിസ്ട്രേട്ടുമാരുടെയും പോലീസ് സൂപ്രണ്ട്മാരുടെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഈ നിയമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. ഓരോ ത്രൈമാസ അവസാനത്തിലും നോഡല്‍ ഓഫീസര്‍മാര്‍ നടത്തുന്ന റിവ്യൂമീറ്റിംഗില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ ലഭിച്ച റിപ്പോര്‍ട്ടുകളും ഈ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകളും പ്രത്യേകമായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലെ നിയമപാലന സംവിധാനങ്ങളും അതിക്രമത്തിന് ഇരയായവര്‍ക്കും ആശ്രിതര്‍ക്കും നല്‍കിയിട്ടുള്ള ആശ്വാസ നടപടികളും അടിയന്തിരമായി നല്‍കേണ്ട അടിസ്ഥാന ആവശ്യങ്ങളും മറ്റും പരിശോധിക്കുന്നതോടൊപ്പം തന്നെ പട്ടികജാതി/പട്ടികവര്‍ഗ്ഗ നോണ്‍ ഗവണ്‍മെന്‍റല്‍ ഓര്‍ഗനൈസേഷനുകളുടെയും പ്രൊട്ടക്ഷന്‍ സെല്ലിന്‍റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ നിര്‍ദ്ദേശിക്കുന്നു.

നിയമം അനുസരിച്ച് കുറ്റകരമാകുന്ന പ്രവൃത്തികള്‍ ചുവടെ ചേര്‍ക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വിലാസം

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്
നന്ദാവനം, വികാസ്ഭവന്‍.പി.ഒ
തിരുവനന്തപുരം - 695033
 
Ph: 0471 2737100

Visitors Counter

2794864
Today
All days
1239
2794864