തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയുള്ളപദ്ധതികള്
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി പഞ്ചായത്ത് രാജ് ആക്ട് പ്രകാരം
തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍
1. ഗ്രാമപഞ്ചായത്ത്
a. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി വയോജന വിദ്യാഭ്യാസ പരിപാടികള്‍ നടപ്പിലാക്കുക.
b. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഓലമേയുന്നതിനു ധനസഹായം നല്‍കുക.
c. പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കോളനികളില്‍ കിണറുകളും പൊതുജല ടാപ്പുകളും
തെരുവുവിളക്കുകളും ഏര്‍പ്പെടുത്തുക.
d. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവാഹം, വൈദ്യചികിത്സ, ഉപരിപഠനം ഇന്റര്‍വ്യൂവിന് പോകുന്നതിലേക്കുള്ള യാത്രാബത്ത എന്നിവയ്ക്ക് ധനസഹായം നല്‍കുക.
e. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് കോളനി രൂപീകരണ പദ്ധതികള്‍ നടപ്പിലാക്കുക.
f. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവേചനാധിഷ്ഠിത (ഡിസ്ക്രീഷനറി) ഗ്രാന്റുകള്‍ നല്‍കുക.
g. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സഹായിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുക.
h. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ക്ഷേമപരിപാടികള്‍ ആരംഭിക്കുക.
2. ബ്ലോക്ക് പഞ്ചായത്ത്
a. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കുക.
b. പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും ഇടയിലുള്ള ഭൂരഹിതരെയും ഭവനരഹിതരെയും പുനരധിവസിപ്പിക്കുക.
c. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭവനനിര്‍മ്മാണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക.
d. സംയോജിത വാസസ്ഥല വികസന പരിപാടി നടപ്പിലാക്കുക.
e. പട്ടികജാതി-പട്ടികവര്‍ഗ വ്യവസായ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുക.
f. പട്ടികജാതി-പട്ടികവര്‍ഗ കോളനികളുടെ അടിസ്ഥാന സൗകര്യം ഏര്‍പ്പാടു ചെയ്യുക.
g. കോളനി വാസികള്‍ക്കുള്ള ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കുക.
3. ജില്ലാ പഞ്ചായത്ത്
എ. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരുമായ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കല്.
ബി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായിട്ടുള്ള ബാലവാടികള്‍,നഴ്സറി സ്കൂളുകള്‍,സീസണ് ഡെകെയര്‍ കേന്ദ്രങ്ങള്‍,ഡോര്‍മിറ്ററികള്‍ എന്നിവയുടെ നടത്തിപ്പ്.
സി. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും വേണ്ടി സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുക.
4. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷ ന്
എ. പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുക.
ബി. അന്ധവിശ്വാസങ്ങള്‍ക്കും ജാതിചിന്തയ്ക്കും അയിത്താചരണത്തിനുമെതിരെ പ്രചരണം നടത്തുക.
സി. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമായി വയോജന വിദ്യാഭ്യാസ പരിപാടികള്‍ നടപ്പാക്കുക.
ഡി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വീട് ഓലമേയുന്നതിന് ധനസഹായം നല്‍കുക. ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കുക.
ഇ. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായുള്ള കോളനികളില്‍ പൊതു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
എഫ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവാഹം/വൈദ്യചികിത്സ, ഉപരിപഠനം എന്നിവയ്ക്ക് ധനസഹായം നല്‍കുക.
ജി. പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി ക്ഷേമപരിപാടികള്‍ ആരംഭിക്കുക.
എച്ച്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായ സമിതികള്‍ രൂപീകരിക്കുക.
ഐ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള മറ്റു ക്ഷേമപരിപാടികള്‍ നടപ്പിലാക്കുക.