പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍
അയ്യങ്കാളി ഭവന്‍കനക നഗ ര്‍,കവടിയാ ര്‍ പി.ഒ.
തിരുവനന്തപുരം, പിന്‍ -695003
ഫോണ്‍ 0471  - 2314544

ഇ-മെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ജഡ്ജ്(ret),പി.എന്‍ വിജയകുമാര്‍(ചെയര്‍മാന്‍)0471-2580333,9447767520
ഇ-മെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ശ്രി.എഴുകോണ്‍ നാരായണന്‍(എക്സ് എം എല്‍ എ മെമ്പര്‍) 0471-2580355,9447964297
Adv.കെ കെ മനോജ്‌(മെമ്പര്‍)0471-2580344,9447178822

Dr.വി.വേണു IAS(മെമ്പര്‍ സെക്രട്ടറി)0471-2518232
ഇ-മെയില്‍:This email address is being protected from spambots. You need JavaScript enabled to view it.

,

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍റെ  ചുമതലകളും അധികാരങ്ങളും


കമ്മീഷന്‍റെ ചുമതലകള്‍:- കമ്മീഷന് താഴെപ്പറയുന്ന ചുമതലകള്‍ ഉണ്ടായിരിക്കുന്നതാണ്.

അതായത്:-
(എ) കേരളത്തിലെ പട്ടികജാതികളുടേയും പട്ടികഗോത്രവര്‍ഗ്ഗങ്ങളുടേയും ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി ഇന്‍ഡ്യന്‍ ഭരണഘടനയിലേയോ തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിന്‍ കീഴിലോ സര്‍ക്കാരിന്‍റെ ഏതെങ്കിലും ഉത്തരവിന്‍കീഴിലോ, വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധമായ സംരക്ഷണ വ്യവസ്ഥകളുടെ പ്രവര്‍ത്തനരീതി അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്യുക.

(ബി) കേരളത്തിലെ പട്ടികജാതികള്‍ക്കും പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കും ഉള്ള അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും നിഷേധിച്ചതിനെപ്പറ്റി എടുത്തുപറയുന്ന പരാതികളിന്മേല്‍ അന്വേഷണം നടത്തുകയും അത്തരം കാര്യങ്ങള്‍ ഉചിതമായ അധികാര സ്ഥാനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുക.

(സി) പട്ടിക ജാതികളുടെയും പട്ടികഗോത്രവര്‍ഗ്ഗങ്ങളുടെയും സാമൂഹിക -സാമ്പത്തിക വികസനത്തിനുള്ള ആസൂത്രണ നടപടികളില്‍  പങ്കെടുക്കുകയും ഉപദേശിക്കുകയും സംസ്ഥാനത്ത് അവരുടെ വികസനത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരിത്തുകയും ചെയ്യുക

(ഡി) പട്ടികജാതികളുടെയും പട്ടികഗോത്രവര്‍ഗ്ഗങ്ങളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും സാമൂഹിക-സാമ്പത്തിക-  പുരോഗതിക്കും ആവശ്യമായ സംരക്ഷണ വ്യവസ്ഥകളും മറ്റ് നടപടികളും ഫലവത്തായി നടപ്പാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതായ നടപടികളെ സംബന്ധിച്ച് ശുപാര്‍ശകള്‍ നല്‍കുകയും സര്‍ക്കാരിന്, വാര്‍ഷികമായോ കമ്മീഷന്‍ യുക്തമെന്ന് കരുതുന്ന പ്രകാരമുള്ള മറ്റ് സമയത്തോ, റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുക.

(ഇ) പട്ടികജാതികളുടെയും പട്ടികഗോത്രവര്‍ഗ്ഗങ്ങളുടെയും സംരക്ഷണവും ക്ഷേമവും വികസനവും ഉന്നമനവുമായി ബന്ധപ്പെട്ട്, നിര്‍ണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുക.

എന്നാല്‍ ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും  കാര്യം ഇന്ത്യന്‍ ഭരണഘടനയുടെ 338-ാം അനുച്ഛേദത്തിന്‍ കീഴില്‍ സ്ഥാപിച്ചിട്ടുള്ള പട്ടിക ജാതികള്‍ക്കും പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കും വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍,അങ്ങനെയുള്ള കാര്യത്തില്‍ പട്ടിക-ജാതികള്‍ക്കും
പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കും വേണ്ടിയുള്ള സംസ്ഥാന കമ്മീഷന് അധികാരികത ഇല്ലാതായിത്തീരുന്നതാണ്.

പരാതികള്‍ അയയ്ക്കേണ്ട വിലാസം:

രജിസ്ട്രാര്‍
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷ ന്‍
അയ്യങ്കാളി ഭവന്‍കനക നഗ ര്‍,കവടിയാ ര്‍ പി.ഒ.
തിരുവനന്തപുരം, പിന്‍ -695003
ഫോണ്‍ 0471  - 2314544
കമ്മീഷനില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന പരാതികള്‍/അപേക്ഷകള്‍ കമ്മീഷന്‍ രജിസ്ട്രാര്‍ക്ക് നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്.

വിലാസം

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്
നന്ദാവനം, വികാസ്ഭവന്‍.പി.ഒ
തിരുവനന്തപുരം - 695033
 
Ph: 0471 2737100

Visitors Counter

1925087
Today
All days
367
1925087