മാതൃകാ പ്രവര്‍ത്തനവുമായി പട്ടികജാതിവികസന വകുപ്പ്

 
പ്രളയം തകര്‍ത്ത വീടുകളുടെശുചീകരണത്തിന് മുന്നിട്ടിറങ്ങിഡയറക്ടര്‍അലിഅസ്ഗര്‍ പാഷഐ.എ.എസും മന്ത്രി എ.കെ ബാലന്റെമകനും.
രേഖകള്‍ പ്രളയംകൊണ്ടു പോയവര്‍ക്ക് ധനസഹായത്തിന് ജനപ്രതിനിധികളുടെ    സാക്ഷ്യപത്രം.
 
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ടുപോയപട്ടികജാതിവിഭാഗക്കാര്‍ക്ക്‌കൈത്താങ്ങുമായി പട്ടികജാതിവികസന വകുപ്പിന്റെമാതൃകാ നടപടികള്‍.
പ്രളയം നശിപ്പിച്ചു കളഞ്ഞ വീടുകളുംവിദ്യാലയങ്ങളും വീണ്ടെടുക്കുന്നതിനായി പട്ടികജാതിവികസന വകുപ്പ്ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ       ഭാഗമായി എറണാകുളം ജില്ലയില്‍ 15 പട്ടികജാതികോളനികളും 10 പട്ടികജാതിസ്ഥാപനങ്ങളുംശുചീകരിച്ചു.
ആലപ്പുഴജില്ലയില്‍ 2 കോളനികളും 2 സ്ഥാപനങ്ങളും ഇത്തരത്തില്‍വൃത്തിയാക്കിയെടുക്കുവാന്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ളകൂട്ടായ്മകൊണ്ട് സാധിച്ചിരിക്കുകയാണ്. 
പത്തനംതിട്ട ജില്ലയില്‍ 400 വീടുകളുള്ള ഒരു പട്ടികജാതികോളനിയും പന്തളംഐ.ടി.ഐയുമാണ്ശുചീകരിച്ചത്. പത്തനംതിട്ടയിലും ആലപ്പുഴയിലും നടന്ന ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതിവികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ ഐ.എ.എസിന്റെ നേതൃത്വത്തിലാണ് നടന്നത്.
പന്തളം ഐ.ടി.ഐയുടെ ശുചീകരണത്തിന് പട്ടികജാതിവികസന വകുപ്പ് മന്ത്രി എ.കെ ബാലന്റെ മകന്‍ നവീന്‍ ബാലന്‍ നേതൃത്വം നല്‍കിയതും ശ്രദ്ധേയമായി.
അതേസമയം, പ്രളയത്തില്‍രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായത്തിനായിജാതിതെളിയിക്കുന്നതിന് ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടഫിക്കറ്റ് ഹാജരാക്കിയാല്‍മതിയെന്ന ്‌വകുപ്പ് ഡയറക്ടര്‍ അലിഅസ്ഗര്‍ പാഷഐ.എ.എസ്       അറിയിച്ചു. പട്ടികജാതിവികസന വകുപ്പ്‌ബ്ലോക്ക്ഓഫീസര്‍മാരെ ഈ സര്‍ട്ടിഫിക്കറ്റുമായിസമീപിച്ചാല്‍ പട്ടികജാതിവികസന വകുപ്പ്     പ്രഖ്യാപിച്ച പ്രളയാശ്വാസ അധിക ധനസഹായമായ 5000 രൂപ അക്കൗണ്ടുകളിലേയ്ക്ക്    നിക്ഷേപിക്കുന്നതാണ്.       ഇതിനോടകം  തന്നെ തിരുവനന്തപുരം ജില്ലയില്‍  പ്രളയ ദുരിതാശ്വാസ അധിക   ധനസഹായമായി 158 പേര്‍ക്ക് 5000/- രൂപ ക്രമത്തില്‍ 7,90,000/- രൂപ നല്‍കുന്നതിന് ഉത്തരവായിട്ടുണ്ട്.  
 
 

Visitors Counter

1546017
Today
All days
161
1546017